Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Copper Layer

പത്മകുമാർ തിരുത്തി; ചെന്പിൽ പാളി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ അ​റസ്റ്റി​ലാ​യ എ. ​പ​ത്മ​കു​മാറിനെ​തി​രേ കൂ​ടു​ത​ൽ തെ​ളിവു​ക​ൾ. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ സ്വ​ന്തം കൈ​പ്പ​ട​യി​ൽ പ​ത്മ​കു​മാ​ർ "ചെ​ന്പു​പാ​ളി​ക​ൾ' എ​ന്ന് എ​ഴു​തി​ച്ചേ​ർ​ത്തെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി.

2019 മാ​ർ​ച്ച് 19ന് ​ചേ​ർ​ന്ന ദേ​വ​സ്വം ബോ​ർ​ഡ് യോ​ഗ​ത്തി​ന്‍റെ അ​ജ​ൻ​ഡ​യി​ലാ​ണ് ശ​ബ​രി​മ​ല​യി​ലെ "സ്വ​ർ​ണം പ​തി​ച്ച ചെ​ന്പു​പാ​ളി​ക​ൾ'​എ​ന്ന​തി​നു പ​ക​രം "ചെ​ന്പു​പാ​ളി​ക​ൾ' എ​ന്നു മാ​ത്രം തി​രു​ത്തി​യ​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്. എ​ന്നാ​ൽ, ദേ​വ​സ്വം ബോ​ർ​ഡ് യോ​ഗ​ത്തി​ന്‍റെ മി​നി​റ്റ്സി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യ​ത് അ​റി​യി​ല്ലെ​ന്ന് അ​ന്ന​ത്തെ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മൊ​ഴി ന​ൽ​കി.

സി​​​പി​​​ഐ, സി​​​പി​​​എം പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളാ​​​യ കെ.​​​പി. ശ​​​ങ്ക​​​ർ​​​ദാ​​​സ്, എ​​​ൻ. വി​​​ജ​​​യ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ മൊ​​​ഴി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം എ​​​ടു​​​ത്തു. മി​​​നി​​​റ്റ്സി​​​ൽ തി​​​രു​​​ത്ത​​​ൽ വ​​​രു​​​ത്തി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​യി​​​ല്ലെ​​​ന്ന് അ​​​ന്ന​​​ത്തെ ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു മൊ​​​ഴി ന​​​ൽ​​​കി.

ക്ഷേ​​​ത്രമു​​​ത​​​ലു​​​ക​​​ൾ പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​പോ​​​കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന ദേ​​​വ​​​സ്വം മ​​​രാ​​​മ​​​ത്ത് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​യി പ​​​ത്മ​​​കു​​​മാ​​​ർ ശ​​​ബ​​​രി​​​മ​​​ല ക്ഷേ​​​ത്ര​​​ത്തി​​​ലെ ക​​​ട്ടി​​​ളപ്പാളി​​​ക​​​ളും അ​​​തി​​​നോ​​​ട് ചേ​​​ർ​​​ന്ന പ്ര​​​ഭാ​​​വ​​​ല​​​യ​​​വും പു​​​റ​​​ത്തേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ഉ​​​ണ്ണി​​​ക്കൃഷ്ണ​​​ൻ പോ​​​റ്റി​​​യെ സ​​​ഹാ​​​യി​​​ച്ചെ​​​ന്നാ​​​ണ് ക​​​ണ്ടെ​​​ത്ത​​​ൽ. ക്ഷേ​​​ത്ര​​​മു​​​ത​​​ലു​​​ക​​​ൾ പു​​​റ​​​ത്തേ​​​ക്കു കൊ​​​ണ്ടു​​​പോ​​​ക​​​രു​​​തെ​​​ന്ന് ദേ​​​വ​​​സ്വം മാ​​​നുവലി​​​ൽ വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്.

പാ​​​ളി​​​ക​​​ളി​​​ൽ സ്വ​​​ർ​​​ണം പ​​​തി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നി​​​ട്ടും മ​​​റ്റു പ്ര​​​തി​​​ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്ന് ഗൂ​​​ഢാലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പ​​​റ​​​യു​​​ന്ന​​​ത്. സ്വ​​​ർ​​​ണ​​​പ്പാ​​​ളി​​​ക​​​ൾ കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി​​​യാ​​​യ ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​ന് കൈ​​​മാ​​​റാ​​​നും ഇ​​​ദ്ദേ​​​ഹം ഒ​​​ത്താ​​​ശ ന​​​ൽ​​​കി.

ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​കോ​​​വി​​​ലി​​​ലെ ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ക​​​ൾ സ്വ​​​ർ​​​ണം പൂ​​​ശി കൊ​​​ണ്ടു​​​വ​​​രു​​​ന്ന മു​​​റ​​​യ്ക്കു തി​​​രി​​​കെ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണം ഒ​​​രു​​​ക്കാ​​​മെ​​​ന്നും പ​​​ത്മ​​​കു​​​മാ​​​ർ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യാ​​​ണ് പ​​​റ​​​യു​​​ന്ന​​​ത്.

പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള കൃ​​​ത്യ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ൽ പ​​​ത്മ​​​കു​​​മാ​​​ർ വീ​​​ഴ്ച​​​ വ​​​രു​​​ത്തി.ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 2020 മാ​​​ർ​​​ച്ച് 20ന് ​​​ദേ​​​വ​​​സ്വം സെ​​​ക്ര​​​ട്ട​​​റി പ്രൊസീ​​​ഡിം​​​ഗ്സ് ഇ​​​റ​​​ക്കു​​​ക​​​യും സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​യാ​​​യ ഒ​​​ന്നാം​​​പ്ര​​​തി​​​ക്ക് ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​കോ​​​വി​​​ലി​​​ലെ​​​യും ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​യിലെ​​​യും സ്വ​​​ർ​​​ണ​​​പ്പാളി​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നാ​​​ണ് പ​​​റ​​​യു​​​ന്ന​​​ത്.

സ്വ​​​ർ​​​ണം അ​​​പ​​​ഹ​​​രി​​​ക്കാ​​​ൻ ഒ​​​ത്താ​​​ശ ചെ​​​യ്തു. ഇ​​​വ തി​​​രി​​​കെ എ​​​ത്തി​​​ച്ച​​​പ്പോ​​​ൾ ആ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​ല്ല. ഔ​​​ദ്യോ​​​ഗി​​​ക കൃ​​​ത്യ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര വീ​​​ഴ്ച വ​​​രു​​​ത്തി. ഒ​​​ന്നാം പ്ര​​​തി​​​യാ​​​യ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​ക്ക് അ​​​ന്യാ​​​യ ലാ​​​ഭം ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​നും ശ​​​ബ​​​രി​​​മ​​​ല ദേ​​​വ​​​സ്വ​​​ത്തി​​​നും ന​​​ഷ്ട​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

Latest News

Corehub Up